നാടന്‍‌ പാട്ടുകള്‍

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും

കിഴക്കനാറ്‌ ഒതുമല തെളിയെട്ടെ
പടിഞ്ഞാറ്‌ പള്ളിപ്പീഠം തെളിയെട്ടെ
വടക്ക് മധുരക്കോട് തെളിയെട്ടെ
തെക്ക് നമ്പിക്കോട് തെളിയെട്ടെ (2)

ഏഴരനാഴിക വെളുപ്പുള്ളപ്പോള്‍
സൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
ചൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
--
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (4)

വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (2)

മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
മയിലുകേറാ മാമലയില്‍ മയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
കാളകേറാ പൊന്മലയില്‍ കാളകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
ആടുകേറാ മാമലയില്‍ ആടുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
കൊപ്പുകേറാ പൊന്മലയില്‍ കൊപ്പുകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
കുയിലുകൂവും മാമലയില്‍ കുയിലാട്ടം കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
കുതിരകേറാ പൊന്മലയില്‍ കുതിരകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും... തൈതക
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
ആനകേറാ മാമലയില്‍ ആനകളി കണ്ടു താമസിച്ചേ...
വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും...
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ..

ആടുപാമ്പേ ആടാടുപാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ആലായാൽ തറ വേണം

ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാല്‍ പിന്നെ
ഉപ്പും മുളകും തിരുമ്മാല്ലൊ.
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ.
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
പച്ചിലവെട്ടിപൊതിയാല്ലൊ.
പചിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ-
തണ്ടന്‍ പടിക്കല്‍ ചെല്ലാല്ലൊ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ-
കള്ളിത്തിരി മോന്താല്ലൊ.
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ.
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ-
കോലോത്തും വതില്ക്കല്‍ ചെല്ലാലൊ.
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ-
കഴുമ്മെല്‍ കിടന്നങ്ങാടാല്ലൊ... 

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും 
അരിവാളോണ്ടു ഏന്‍കഴിയും  അരിവാളോണ്ടു ഏന്‍കഴിയും 
അരിവാളോണ്ടു ഏന്‍കഴിയും 

No comments:

Post a Comment